Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hidhur Muhammed

Kollam

ജ​ന​സ​ഞ്ച​യം സാ​ക്ഷി; ഹി​ദു​ര്‍ മു​ഹ​മ്മ​ദ് ഓ​ര്‍​മ​യാ​യി

കൊ​ല്ലം: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഹി​ദു​ര്‍ മു​ഹ​മ്മ​ദി​ന് ജ​ന്മ​നാ​ടി​ന്‍റെ ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി. എ​റ​ണാ​കു​ളം ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​യോ​ടെ അ​ന്ത​രി​ച്ച ഹി​ദു​ര്‍ മു​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹം രാ​ത്രി​യോ​ടെ ചി​ത​റ​യി​ലു​ള്ള പ്രി​യ​ദ​ര്‍​ശി​നി വീ​ട്ടി​ല്‍ എ​ത്തി​ച്ചി​രു​ന്നു. അ​പ്പോ​ള്‍ മു​ത​ല്‍ വി​വി​ധ തു​റ​ക​ളി​ല്‍ പെ​ട്ട ആ​യി​ര​ങ്ങ​ളാ​ണ് ഹി​ദു​റി​നെ ഒ​രു നോ​ക്ക് കാ​ണാ​ന്‍ വീ​ട്ടി​ലേ​ക്ക് പ്ര​വ​ഹി​ച്ച​ത്.

സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍ എം​പി പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഹി​ദു​ര്‍ മു​ഹ​മ്മ​ദും തി​രു​വ​ന​ന്ത​പു​രം കു​റ​വം​കോ​ണ​ത്തെ വാ​ട​ക വീ​ട്ടി​ല്‍ ഒ​രുമി​ച്ചാ​ണ് താ​മ​സി​ച്ച​ത്.

ഹി​ദു​ര്‍ മു​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹം വ​ന്‍ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​ട​യ്ക്ക​ല്‍ മു​സ്ലിം ജ​മാ അ​ത്ത് പ​ള്ളി​യി​ല്‍ ഖ​ബ​റ​ട​ക്കി. ചി​ത​റ​യി​ലെ പ്രി​യ​ദ​ര്‍​ശി​നി വീ​ട്ടി​ല്‍ നി​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ട​യ്ക്ക​ല്‍ പ​ള്ളി​യി​ലെ​ത്തി​ച്ച​ത്.

സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി, കെ​പി​സി​സി പ്ര​സി​ഡ​ന്റും വൈ​ദ്യു​ത മ​ന്ത്രി​യു​മാ​യ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ്, മ​ന്ത്രി​മാ​രാ​യ പി.​സി. വി​ഷ്ണു നാ​ഥ്, അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ, എം. ​ലി​ജു, സി.​പി ജോ​ണ്‍, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, എം. ​വി​ന്‍​സെ​ന്റ്, എം.​എം. ന​സീ​ര്‍, ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല, കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, കെ​പി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എം. ഹ​സ​ന്‍, വി.​എം. സു​ധീ​ര​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സൂ​ര​ജ് ര​വി, പി. ​ജെ​ര്‍​മി​യാ​സ്, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം വി.​എ​സ്. ശി​വ​കു​മാ​ര്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റുമാ​രാ​യ പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ബാ​ബു പ്ര​സാ​ദ്, കെ. ​മോ​ഹ​ന്‍​കു​മാ​ര്‍, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.


അ​നു​ശോ​ച​ന​യോ​ഗം

അ​നു​ശോ​ച​ന​യോ​ഗം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ള്‍​ക്ക​തീ​ത​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ വ​ള​ര്‍​ത്തു​ന്ന​തി​ന് ത​ന്‍റെ ജീ​വി​ത​കാ​ല​യ​ള​വ് മാ​റ്റി​വെ​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഹി​ദു​ര്‍ മു​ഹ​മ്മ​ദെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടി​ക്കു​ന്നില്‍ സു​രേ​ഷ് എം​പി, എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ, ജോ​സ​ഫ് വാ​ഴ​ക്ക​ന്‍, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​സ്. വി​ക്ര​മ​ന്‍, സി​പി​ഐ നേ​താ​വ് എ​സ്. ബു​ഹാ​രി, മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ത​മീ​മു​ദീ​ന്‍, ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ക​ട​യ്ക്ക​ല്‍ ജു​നൈ​ദ്, ക​ര​കു​ളം ബാ​ബു, കെ​പി​സി​സി അം​ഗം ബി.​എ​സ്. ഷി​ജു, ചി​ത​റ ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ട് അ​ഡ്വ.​എ. ശ്രീ​കു​മാ​ര്‍, അ​ഡ്വ മോ​ഹ​ന​ന്‍, ഡി. ​ച​ന്ദ്ര​ബോ​സ്, ഷാ​യി​ദാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

 

 

Latest News

Corehub Up